Ravindra Jadeja: ബാറ്റിങ്ങില്‍ മോശം പ്രകടനം തുടരുന്ന രവീന്ദ്ര ജഡേജയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരാധകര്‍. ബാറ്റിങ് ഡെപ്ത് കൂട്ടാന്‍ വേണ്ടി ജഡേജയെ ആശ്രയിക്കുന്നതു കൊണ്ട് യാതൊരു ഉപകാരവും ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ കുറേ കാലമായി ജഡേജ ബാറ്റിങ്ങില്‍ അമ്പേ പരാജയമാണ്. എന്നിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
ട്വന്റി 20 ലോകകപ്പില്‍ ഒരിക്കല്‍ പോലും ജഡേജ ഇന്ത്യക്കായി ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്തിയിട്ടില്ല. ലോകകപ്പില്‍ 10 ഇന്നിങ്‌സുകളില്‍ നിന്ന് 95.95 സ്‌ട്രൈക്ക് റേറ്റില്‍ വെറും 95 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് കളികളില്‍ പൂജ്യത്തിനു പുറത്തായി. 10 ഇന്നിങ്‌സുകളില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും മാത്രമാണ് ബൗണ്ടറി ആയി ജഡേജ നേടിയിട്ടുള്ളത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ ടി20 ഫോര്‍മാറ്റില്‍ ജഡേജയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.