Breaking News: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഗാബ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ചില ക്രിക്കറ്റ് ജേണലിസ്റ്റുകളാണ് മുതിര്‍ന്ന ഇന്ത്യന്‍ താരം വിരമിച്ചേക്കുമെന്ന സൂചന നല്‍കിയത്. അതിനു പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ അടക്കം ഇതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്.