രഹാനയ്‌ക്ക് പരിഗണനയില്ല, രോഹിത് എങ്ങനെ ടീമിലെത്തി ?; തുറന്ന് പറഞ്ഞ് ര​വി ശാ​സ്ത്രി രംഗത്ത്

ചൊവ്വ, 23 ജനുവരി 2018 (13:28 IST)
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ രോ​ഹി​ത് ശ​ർ​മ്മയെ ഉള്‍പ്പെടുത്തിയ നീക്കത്തെ ന്യായീകരിച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി രംഗത്ത്.

മികച്ച ഫോമില്‍ തുടരുന്ന താരമായതിനാലാണ് രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്തുകൊണ്ടാണ് അജിങ്ക്യ രഹാനെയെ ഒഴിവാക്കി രോഹിത്തിനെ ടീമില്‍ എടുത്തതെന്ന വിമര്‍ശനങ്ങള്‍ക്ക് അര്‍ഥമില്ല. രഹാനെ ടീമില്‍ എത്തുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്‌താല്‍ എ​ന്തു​കൊ​ണ്ട് രോഹിത്തിനെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല എന്ന ചോദ്യം ഉണ്ടാകുമായിരുന്നുവെന്നും രവി ശാസ്‌ത്രി പറഞ്ഞു.

ര​ണ്ടാം ടെ​സ്റ്റി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ ഒ​ഴി​വാ​ക്കി​യ​ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നത് ശ്രദ്ധയില്‍ പെട്ടു. ഫോ​മി​ന്‍റെ​യും സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോളര്‍മാരെ തെരഞ്ഞെടുക്കുന്നതെന്നും വിമര്‍ശകര്‍ക്ക് മറുപടിയായി രവി ശാസ്‌ത്രി വ്യക്തമാക്കി.

വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള രഹാനയെ ഒഴിവാക്കിയാണ് രോഹിത്തിന് അവസരം നല്‍കിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുമ്പില്‍ മുട്ട് ഇടിച്ചു വീഴാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും രഹാനെയെ ഒഴിവാക്കിയ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

മൂന്നാം ടെസ്‌റ്റില്‍ രഹാനെ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രോഹിത്തിനെ കൂടാതെ മുരളി വിജയ്, കെഎല്‍ രാഹുല്‍ എന്നിവരും അന്തിമ ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് സൂചന. 24നാണ് ജൊഹന്നാസ് ബര്‍ഗില്‍ മൂന്നാം ടെസ്റ്റ് തുടങ്ങുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍