ഏഷ്യാകപ്പിൽ രാഹുലിനെ ഇറക്കുന്നതിനെ പറ്റി ചിന്തിക്കാനായിട്ടില്ല: രവി ശാസ്ത്രി

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (19:39 IST)
കെ എല്‍ രാഹുലിനെ ഏഷ്യാകപ്പിനുള്ള പ്ലേയിംഗ് ഇലവന്റെ ഭാഗമാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. പരിക്ക് മാറാനായി പൊരുതുന്ന രാഹുലിന് കൂടുതല്‍ സമയം നല്‍കണമെന്ന അഭിപ്രായമാണ് ശാസ്ത്രിക്കുള്ളത്. 2023 ഐപിഎല്ലിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ കൂടി ചെയ്യേണ്ടി വന്നതിനാല്‍ വിശ്രമം നീളുകയായിരുന്നു.
 
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിലവില്‍ താരം നെറ്റ്‌സില്‍ ബാറ്റിംഗ് പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും ഏഷ്യാകപ്പിലും 2023 ലോകകപ്പിലും രാഹുലിന്റെ പങ്കാളിത്തം ഉറപ്പാക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ രാഹുലിനെ ഒഴിവാക്കി ഇഷാന്‍ കിഷനെ കീപ്പര്‍ റോളില്‍ തെരെഞ്ഞെടുക്കണമെന്ന ആവശ്യമാണ് ശാസ്ത്രി ഉന്നയിക്കുന്നത്. കളിക്കാത്തതും പരിക്കില്‍ നിന്നും മുക്തി നേടാത്തതുമായ കളിക്കാരനെ പറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തി നേടാത്ത രാഹുലിനെ ഏഷ്യാകപ്പില്‍ കളിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാനാകില്ല.പരിക്കില്‍ നിന്നും ഒരാള്‍ വരുമ്പോള്‍ അയാള്‍ക്ക് മാച്ച് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സമയം നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ രാഹുലിനെ തിരക്കിട്ട് ടീമില്‍ എടുക്കരുത്. ശാസ്ത്രി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article