പിള്ളേരോട് കളിക്കുമ്പോൾ കിടിലമെന്ന് തോന്നും, എന്നാൽ സീനിയർ തലത്തിൽ കളിക്കുമ്പോൾ മുട്ടിടിക്കും: യുവതാരങ്ങളെ വിമർശിച്ച് ഗവാസ്കർ

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2023 (19:12 IST)
ഫ്രാഞ്ചൈസി ക്രിക്കറ്റിലേത് പോലെ എളുപ്പമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങുന്നതെന്ന് യുവതാരങ്ങളെ ഓര്‍മപ്പെടുത്തി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ഫ്രാഞ്ചൈസി ലെവലില്‍ കളിക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് അന്താരാഷ്ട്ര ക്രിക്കറ്റെന്നും അണ്ടര്‍ 19 ലെവലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന പലര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ തുടരുന്നതിനാവശ്യമായ നിലവാരം പുലര്‍ത്താന്‍ സാധിക്കാറില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.
 
കുട്ടികള്‍ കുട്ടികള്‍ക്കെതിരെ കളിക്കുമ്പോള്‍ അവര്‍ മികച്ചവരെന്ന് തോന്നും. എന്നാല്‍ സീനിയര്‍ ലെവലില്‍ കളിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകും. ടെമ്പറമെന്റ് മാത്രമല്ല. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തിളങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ സ്‌കില്ലുണ്ടെങ്കിലും സാധിക്കും. അതിനാല്‍ തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കോടികള്‍ ലഭിക്കുമ്പോള്‍ സ്വയം മെച്ചപ്പെടുത്താല്‍ പലരും ശ്രമിക്കാറില്ല. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തന്നെ പലരും ഒതുങ്ങികൂടും. ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ഫ്രാഞ്ചൈസി ലീഗില്‍ നിന്നും സീനിയര്‍ തലത്തിലേക്കുള്ള വെല്ലിവിളി കഠിനമാണെന്ന് ഗവാസ്‌കര്‍ പറയുമ്പോഴും തിലക് വര്‍മയെ പോലുള്ള താരങ്ങള്‍ അതിന് അപവാദമാകുന്ന കാഴ്ചയാണ് വിന്‍ഡീസ് പരമ്പരയില്‍ കാണാനായത്.
 
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 57.67 ബാറ്റിംഗ് ശരാശരിയില്‍ 173 റണ്‍സടിച്ച യുവതാരമായിരുന്നു പരമ്പരയിലെ ഇന്ത്യന്‍ ടോപ് സ്‌കോറര്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article