കോലിയും രോഹിത്തും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു, ബന്ധം മെച്ചപ്പെട്ടത് രവി ശാസ്‌ത്രി വന്നതിന് ശേഷം

Webdunia
ചൊവ്വ, 30 മാര്‍ച്ച് 2021 (15:44 IST)
ഇന്ത്യയുടെ സൂപ്പർ ക്രിക്കറ്റർമാരായ വിരാട് കോലിയും രോഹിത് ശർമയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്ത ഏറെ കാലമായി ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്ന ഒന്നാണ്. പലരും ഗോസിപ്പ് വാർത്തകളിൽ ഒന്നായാണ് ഇതിനെ കണ്ടിരുന്നത്. എന്നാൽ ഇപ്പോളിതാ ഇന്ത്യൻ താരങ്ങൾ തമ്മിൽ സ്വരചേർച്ചയിലായിരുന്നുവെന്നും എന്നാൽ രവി ശാസ്‌ത്രിയുടെ ഇടപെടൽ കാരണം രണ്ടുപേരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയായിരുന്നുവെന്നുമുള്ള വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.
 
ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്. കോലിയും രോഹിത്തും തമ്മിലുള്ള ബന്ധം വഷളായതായുള്ള വാർത്തകൾ വന്നുതുടങ്ങിയ സമയത്തായിരുന്നു രവി ശാസ്‌ത്രി ടീമിൽ വന്നതെന്നും ശാസ്ത്രിയുടെ ഇടപെടലോടെ താരങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article