Rajasthan Royals: രാജസ്ഥാന്‍ ഇനി ഒരു പ്രതീക്ഷയും വയ്‌ക്കേണ്ട, സഞ്ജുവിനും കൂട്ടര്‍ക്കും പ്ലേ ഓഫ് കാണാതെ മടങ്ങാം !

ബുധന്‍, 17 മെയ് 2023 (09:16 IST)
Rajasthan Royals: സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് രാജസ്ഥാന്റെ വഴികള്‍ അടഞ്ഞത്. പോയിന്റ് പ്രകാരം ആദ്യ മൂന്ന് സ്ഥാനത്തേക്ക് എത്താന്‍ രാജസ്ഥാന് ഒരിക്കലും ഇനി സാധിക്കില്ല. 
 
18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 15 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന് 14 പോയിന്റ് മാത്രമേ ആകൂ. നാലാം സ്ഥാനത്തേക്കാണ് ഇനി രാജസ്ഥാന് ശ്രമിക്കാവുന്ന കാര്യം. എന്നാല്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന് 14 പോയിന്റ് ഉണ്ട്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ അത് 16 പോയിന്റാകും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 12 പോയിന്റാണ് നിലവില്‍ ഉള്ളത്. രണ്ട് മത്സരങ്ങള്‍ ആര്‍സിബിക്ക് ശേഷിക്കുന്നുണ്ട്. ഈ രണ്ട് കളികള്‍ ജയിച്ചാല്‍ ആര്‍സിബിക്കും 16 പോയിന്റാകും. മുംബൈ, ബാംഗ്ലൂര്‍ എന്നിവരില്‍ ഒരു ടീം ആയിരിക്കും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക. അങ്ങനെ വന്നാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍