ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിന്റെ ശമ്പളം 100 ശതമാനം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്.
ദ്രാവിഡിന് അഞ്ചു കോടി രൂപ ശമ്പളമായി നല്‍കാന്‍ ബിസിസിഐ തീരുമാനമെടുത്തതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ച നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ദ്രാവിഡിന് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ മികച്ച താരമായി വളര്‍ത്തുന്നതിലും ദ്രാവിഡ് കാണിക്കുന്ന മികവാണ് അദ്ദേഹത്തിന് തുണയായത്.
ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെ പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി ബിസിസിഐ നീട്ടിക്കൊടുത്തിരുന്നു. രണ്ടു വര്‍ഷത്തെ കരാറാണ് അദ്ദേഹത്തിന് നീട്ടി നല്‍കിയത്.
പരിശീലകനായി തുടരാനുള്ള ആഗ്രഹം ദ്രാവിഡ് ബിസിസിഐയ്ക്ക് മുന്നില്‍ നേരത്തേ തന്നെ വെച്ചിരുന്നു.