ദേഹത്തിലേക്ക് പന്തെറിഞ്ഞോളു, ഓസീസ് പര്യടനത്തിന് മുൻപേ രഹാനെയുടെ തയ്യാറെടുപ്പ് ഇങ്ങനെ

Webdunia
തിങ്കള്‍, 4 ജനുവരി 2021 (14:15 IST)
ഓസ്ട്രേലിയക്കെതിരായ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ നിലവിൽ ഏറ്റവും അധികം കയ്യടി വാങ്ങുന്ന താരമാണ് ഇന്ത്യയുടെ താത്‌കാലിക ടെസ്റ്റ് ടീം നായകനായ അജിങ്ക്യ രഹാനെ. പരമ്പരയിൽ ഏക സെഞ്ചുറി സ്വന്തമാക്കിയ താരം കൂടിയാണ് രഹാനെ. ഇപ്പോഴിതാ ഓസീസ് പര്യടനത്തിന് മുൻപ് രഹാനെ നടത്തിയ കഠിനമായ പരിശീലനത്തെ പറ്റി വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ പരിശീലകനും മെറ്ററുമായ പ്രവീൺ ആംറെ.
 
പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ പിന്നിടുമ്പോൾ 181 റൺസുമായി അജിങ്ക്യ രഹാനെയാണ് റൺ വേട്ടയിൽ മുന്നിൽ. ഇത്തരത്തിൽ കളിക്കാനായി താരം പരിശീലനവേളയിൽ പ്രത്യേകം പരിശീലനം നടത്തിയിരുന്നു. പരിശീലനസമയത്ത് ചില പ്രത്യേക മേഖലകളിൽ പന്തെറിയാൻ രഹാനെ ആവശ്യപ്പെട്ടിരുന്നു. ഓസീസ് പേസ് ആക്രമണത്തെ നേരിടേണ്ടി വരുമ്പോൾ ദേഹത്ത് പന്ത് കൊള്ളും എന്നതിനാൽ ശരീരത്തിലേക്ക് ലക്ഷ്യമാക്കി എറിയാൻ രഹാനെ ആവശ്യപ്പെട്ടിരുന്നു.
 
അതിനാൽ തന്നെ ശരീരത്തിൽ ഒരുപാട് ഏറുകൾ ഏറ്റുവാങ്ങിയാണ് രഹാനെ പരമ്പരയ്‌ക്കായി ഒരുങ്ങിയത്. ഓസീസ് സാഹചര്യങ്ങളോട് മല്ലിട്ട് ഇത്രയും റൺസ് കണ്ടെത്താൻ രഹാനെയെ സഹായിച്ചതും മറ്റൊന്നല്ല. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ വിജയിച്ച ഇന്ത്യൻ ടീമിൽ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ രഹാനെ അതിന് അടിവരയിടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article