എന്നെ ഒഴിവാക്കിയത് കൊണ്ട് ദ്രാവിഡിനും മറ്റ് പലർക്കും ടീമിലെത്താനായി, രഹാനയെ കൊട്ടി മഞ്ജരേക്കർ

ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (15:43 IST)
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ബാറ്റ്സ്മാനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ 10 ഇന്നിങ്സുകളിൽ നിന്നും ഒരു തവണ മാത്രമാണ് രഹാനെ അമ്പതിലധികം റൺസുകൾ നേടിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലു മത്സരങ്ങളിലും രഹാനയ്ക്ക് തിളങ്ങാനായിരുന്നില്ല.
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കുമ്പോള്‍ നിങ്ങള്‍ക്കു പിറകില്‍ അവസരം കാത്ത് ഒരുപാട് പേര്‍ നില്‍പ്പുണ്ട് എന്ന കാര്യം എ‌പ്പോഴും ഓർക്കേണ്ടതുണ്ട്. ഞാൻ അന്ന് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കിൽ രാഹുല്‍ ദ്രാവിഡിനെപ്പോലെയുള്ള മറ്റു താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരില്ലായിരുന്നു. രഹാനെയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ‌ഹനുമാ വിഹാരിയെയും സൂര്യകുമാർ യാദവിനെയും പോലെയുള്ള കളിക്കാർ പുറത്ത് അവസരത്തിനായി കാത്തുനിൽക്കുന്നുണ്ട്. മഞ്ജരേക്കർ പറഞ്ഞു.
 
രഹാനെയ്ക്കു വീണ്ടുമൊരു അവസരം കൂടി ലഭിച്ചാല്‍ ഏറെ ഭാഗ്യശാലിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്ന് നമുക്ക് പറയാമെന്നും കഴിഞ്ഞകാലത്തെ നമ്മുടെ പല ബാറ്റ്‌സ്മാന്മാരും ഈ യുഗത്തിലാണ് ജീവിച്ചതെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോവുകയാണെന്നും മഞ്ജരേക്കർ പരിഹസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍