പാക്കിസ്ഥാന്‍ താരം റിസ്വാനൊപ്പം ബാറ്റ് ചെയ്ത് പൂജാര; ഏറ്റെടുത്ത് ആരാധകര്‍

Webdunia
ശനി, 30 ഏപ്രില്‍ 2022 (16:49 IST)
പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനൊപ്പം ബാറ്റ് ചെയ്ത് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായുള്ള പോരാട്ടത്തിലാണ് ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്തത്. 
 
ദര്‍ഹമിനെതിരായ മത്സരത്തിന്റെ 2-ാം ദിവസം 128 റണ്‍സോടെയാണു പൂജാര ബാറ്റിങ് അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനായിരുന്നു (5) മറുവശത്ത് പൂജാരയ്ക്കു കൂട്ട്. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകര്‍ ഏറ്റെടുത്തു. ഇരുവരും ഒന്നിച്ച് ആശയവിനിമയം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഏറെ ഹൃദ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article