മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയുടെ 35-ാം ജന്മദിനമാണ് ഇന്ന്. രോഹിത്തിനെ കുറിച്ച് ആരാധകര്‍ക്ക് പോലും അറിയാത്ത ചില രഹസ്യങ്ങളുണ്ട്. മത്സ്യ-മാംസാദികള്‍ കഴിക്കാത്ത താരമാണ് രോഹിത് ശര്‍മ. താരം ഒരു വീഗന്‍ ആണ്. എന്നാല്‍, രോഹിത്തിന്റെ ഇഷ്ട വിഭവം കോഴി മുട്ടയാണ്. ഒറ്റയിരിപ്പിന് എത്ര മുട്ട വേണമെങ്കിലും താരം തിന്നുമത്രേ !