Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

രേണുക വേണു

ബുധന്‍, 1 മെയ് 2024 (09:53 IST)
Predicted India's Playing 11 for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ യഷസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, അര്‍ഷ്ദീപ് സിങ് എന്നിവരും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇതില്‍ നിന്ന് ഏത് പ്ലേയിങ് ഇലവനെ ആയിരിക്കും ഇന്ത്യ ഇറക്കുക? 
 
രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണറായി എത്തിയാല്‍ ശിവം ദുബെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. അതേസമയം രോഹിത്തും യഷസ്വി ജയ്‌സ്വാളും ഓപ്പണറായാല്‍ ദുബെ ബെഞ്ചില്‍ ഇരിക്കേണ്ടി വരും. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ മാത്രമേ ഇലവനില്‍ ഇടം പിടിക്കൂ. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഫോം ഔട്ട് ആയാല്‍ മാത്രം സൂര്യയുടെ പൊസിഷനില്‍ സഞ്ജുവിനെ പരിഗണിക്കും. അങ്ങനെ വന്നാല്‍ മാത്രം സഞ്ജുവും പന്തും ഒന്നിച്ച് പ്ലേയിങ് ഇലവനില്‍ എത്തും. 
 
സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയ്ക്കാണ് ഇലവനില്‍ പ്രാധാന്യം. ജഡേജ പരാജയപ്പെട്ടാല്‍ മാത്രം അക്ഷര്‍ പട്ടേലിനെ പരിഗണിക്കും. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് തന്നെയാണ് ഫസ്റ്റ് ചോയ്‌സ്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നീ സീമര്‍മാര്‍ ഉള്ളതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും പ്ലേയിങ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. 
 
സാധ്യത ഇലവന്‍ 1
 
രോഹിത് ശര്‍മ 
യഷസ്വി ജയ്‌സ്വാള്‍ 
വിരാട് കോലി 
സൂര്യകുമാര്‍ യാദവ് 
റിഷഭ് പന്ത് / സഞ്ജു സാംസണ്‍ 
ഹാര്‍ദിക് പാണ്ഡ്യ 
രവീന്ദ്ര ജഡേജ / അക്ഷര്‍ പട്ടേല്‍ 
കുല്‍ദീപ് യാദവ് 
ജസ്പ്രീത് ബുംറ 
മുഹമ്മദ് സിറാജ് 
അര്‍ഷ്ദീപ് സിങ് 
 
സാധ്യത ഇലവന്‍ 2 
 
രോഹിത് ശര്‍മ 
വിരാട് കോലി 
സഞ്ജു സാംസണ്‍ 
സൂര്യകുമാര്‍ യാദവ് 
ഹാര്‍ദിക് പാണ്ഡ്യ 
ശിവം ദുബെ 
അക്ഷര്‍ പട്ടേല്‍ 
കുല്‍ദീപ് യാദവ് 
ജസ്പ്രീത് ബുംറ 
മുഹമ്മദ് സിറാജ് 
അര്‍ഷ്ദീപ് സിങ് 
 
സാധ്യത ഇലവന്‍ 3 
 
രോഹിത് ശര്‍മ 
യഷസ്വി ജയ്‌സ്വാള്‍ 
വിരാട് കോലി 
സഞ്ജു സാംസണ്‍ / റിഷഭ് പന്ത് 
സൂര്യകുമാര്‍ യാദവ് 
ശിവം ദുബെ 
അക്ഷര്‍ പട്ടേല്‍ 
കുല്‍ദീപ് യാദവ് 
ജസ്പ്രീത് ബുംറ 
മുഹമ്മദ് സിറാജ് 
അര്‍ഷ്ദീപ് സിങ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍