ഫാസ്റ്റ് ബൗളറാണെങ്കിൽ പരിക്കുകൾ കൂടപ്പിറപ്പാണ്: പ്രസിദ്ധ് കൃഷ്ണ

വ്യാഴം, 10 ഓഗസ്റ്റ് 2023 (15:39 IST)
ഫാസ്റ്റ് ബൗളറാണെങ്കില്‍ പരിക്കുകള്‍ കൂടപ്പിറപ്പായിരിക്കുമെന്ന് ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണ. ഒരുവര്‍ഷക്കാലമായി പരിക്ക് കാരണം കളിക്കളത്തിന് പുറത്താണ് താരം. പരിക്കില്‍ നിന്നും മാറി ടീമില്‍ തിരിച്ചെത്താനിരിക്കെയാണ് താരത്തിന്റെ പ്രതികരണം. ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും എങ്കിലും മറ്റുള്ളവരെല്ലാം ക്രിക്കറ്റ് കളിക്കുമ്പോള്‍ കാഴ്ചക്കാരനായി മാത്രം ഇരിക്കുന്നത് പ്രയാസകരമായ കാര്യമാണെന്നും പ്രസിദ്ധ് കൃഷ്ണ പറയുന്നു.
 
2022ലെ സിംബാബ്വെ പര്യടനത്തിനിടെയാണ് താരം പരിക്കിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണും താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യയ്ക്കായി 14 ഏകദിനങ്ങളില്‍ കളിച്ച താരം 25 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ് താരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍