മികച്ച താരമായിരുന്ന രവീന്ദ്ര ജഡേജയെ അവസാന ടെസ്‌റ്റ് മത്സരത്തിൽ മാത്രം ഉൾപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ ഫാർബ്രെയ്സ്. സമകാലീന ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാണ് ജഡേജയെന്നു ചൂണ്ടിക്കാട്ടിയാണ് ഫാർബ്രെയ്സിന്റെ വാക്കുകൾ.
ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജഡേജയുടെ പ്രകടനം മികച്ചതായിരുന്നു. ഓവലിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നിന്ന ഇന്ത്യയെ പുറത്താകാതെ രക്ഷിച്ചത് ജഡേജയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിർ ടീമിൽ കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ള താരമാണ് ജഡേജ.
ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചവരിൽ ഒരാൾ. അവസാനത്തെ ടെസ്റ്റിൽ മാത്രമേ ഇന്ത്യൻ ടീം ജഡേജയെ കളിപ്പിച്ചുള്ളൂ എന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.