സെവാഗിന് രണ്ട്, കരുൺ നായർക്ക് ഒന്ന്- മലയാളി താരത്തെ അവഗണിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കര്‍

ശനി, 8 സെപ്‌റ്റംബര്‍ 2018 (15:46 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തത്ത ടീം ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസക്കര്‍. കരുണ്‍ നായരെ ടീം മാനേജ്‌മെന്റിന് ഇഷ്ടമല്ലാത്തതിനാലാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരിക്കുന്നതെന്ന് ഗവാസ്‌ക്കര്‍ തുറന്നടിച്ചു.
 
കരുണ്‍ ടീം മാനേജ്‌മെന്റിന്റെ ഇഷ്ടതാരമല്ല. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ താരമാണ് കരുണ്‍. എത്ര ഇന്ത്യക്കാര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറിയുണ്ട്. വീരേന്ദര്‍ സെവാഗിന് രണ്ടും കരുണ്‍ നായര്‍ക്ക് ഒന്നും. എന്നിട്ടും അദ്ദേഹത്തിന് ഒരു അവസരം നല്‍കുന്നില്ല. നിങ്ങളൊരു നല്ല കളിക്കാരനാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല എന്നാണോ ഇനിയും അദ്ദേഹത്തോട് നിങ്ങൾ പറയാൻ പോകുന്നത്? - ഗവാസ്‌ക്കര്‍ ചോദിക്കുന്നു.
 
കഴിഞ്ഞ തവണ ജയന്ത് യാദവിനായി ടീം മനേജ്മെന്റ് കരുണിനെ തഴഞ്ഞു. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയില്ലെന്ന കാരണത്താലാണ് കരുണ്‍ ടീമിന് പുറത്തായത്. 2016-ല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറി. ഇതും ടീം മാനേജ്മെന്റ് പരിഗണിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍