മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി; 2019 ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കില്ല!

Webdunia
ശനി, 28 ജനുവരി 2017 (15:44 IST)
2019 ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുമോ എന്നത് കണ്ടറിയാം. ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം പാക് ടീമിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യത കുറവാണ്.

ഐസിസിയുടെ പുതുക്കിയ പട്ടികയില്‍ 89 പോയിന്റുമായി എട്ടാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. ടീം റാങ്കിങ്ങില്‍ നേട്ടമുണ്ടായെങ്കിലും ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ തക്ക പുരോഗതി കൈവന്നിട്ടില്ലെന്നാണ് ഐസിസി വ്യക്തമാക്കുന്നത്.

പാകിസ്ഥാന് തൊട്ടുമുന്നില്‍ ബംഗ്ലാദേശും പിന്നില്‍ വെസ്‌റ്റ് ഇന്‍ഡീസും. ആതിഥേയരായ ഇംഗ്ലണ്ടും റാങ്കിങ്ങില്‍ ആദ്യ ഏഴ് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അടുത്ത സെപ്തംബര്‍ 30ലെ റാങ്കിങ്ങ് ആയിരിക്കും ഇതിന് മാനദണ്ഡമാക്കുക.

വരാന്‍ പോകുന്ന ഏകദിന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാല്‍ മാത്രമെ പാകിസ്ഥാന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കു. അതേസമയം, പട്ടികയില്‍ മൂന്നാം സ്ഥാനത്തായതിനാല്‍ ഇന്ത്യക്ക് ഭയപ്പെടേണ്ടതില്ല. 2019 മെയ് 30 മുതല്‍ ജൂലൈ 15 വരെയാണ് ഏകദിന ലോകകപ്പ്.
Next Article