ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ 4-0 എന്ന രീതിയിൽ തൂത്തുവാരുമെന്ന് പറയാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആദ്യ 2 ടെസ്റ്റുകളിലും പരാജയപ്പെട്ടെങ്കിലും വ്യക്തിഗത പ്രകടനങ്ങളുടെ മികവിൽ ഓസീസിന് തിരിച്ചുവരാൻ ഇനിയും സാധ്യതയുണ്ടെന്നാണ് ഗംഭീറിൻ്റെ വിലയിരുത്തൽ.
2001ൽ തോൽവി ഉറപ്പിച്ച മത്സരത്തിൽ രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേർന്ന് ഇന്ത്യയെ രക്ഷിച്ചതും പരമ്പര നേടിയതും ഓർമയില്ലെ. ഇത്തരം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഓസീസ് ടീമിൽ ഇപ്പോഴും അത്ഭുതങ്ങൾ കാണിക്കാൽ കെൽപ്പുള്ള താരങ്ങളുണ്ട്. സ്റ്റീവ് സ്മിത്തിനും ലബുഷെയ്നിനും ഉസ്മാൻ ഖവാജയ്ക്കും അതിനുള്ള കഴിവുണ്ട്. ടീം മികവല്ല വ്യക്തിഗത പ്രകടനങ്ങൾ കൊണ്ടേ ഓസീസിന് തിരിച്ചുവരുവാൻ സാധിക്കുകയുള്ളു. സ്റ്റീവ് സ്മിത്തോ ഖവാജയോ ഇരട്ടസെഞ്ചുറി നേടുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ മികച്ച സ്കോർ നേടാൻ ഓസീസിനാകും. ഗംഭീർ പറഞ്ഞു.