തിലക് രണ്ട് കളിയിൽ പരാജയമായപ്പോൾ ആർക്കും വിമർശിക്കാനില്ലെ? സഞ്ജു ആയിരുന്നെങ്കിൽ കാണാമായിരുന്നുവെന്ന് ആരാധകർ

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2023 (13:07 IST)
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയ യുവതാരം തിലക് വര്‍മയ്ക്ക് അയര്‍ലന്‍ഡിനെതിരെ നടന്ന കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളില്‍ നിന്നും ആകെ നേടാനായത് ഒരു റണ്‍സ് മാത്രം. ഏഷ്യാകപ്പിനും ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മയ്ക്ക് സ്ഥാനം നല്‍കണമെന്ന് ഒരു വശത്ത് ആവശ്യം ഉയരുന്നതിനിടെയാണ് അയര്‍ലന്‍ഡിനെതിരെ താരം തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയിരിക്കുന്നത്.
 
അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളിലും മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പിന്നാലെ ലോകകപ്പില്‍ തിലകിനെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ മുന്‍ താരങ്ങളും പരിശീലകരും തിലക് നിരാശപ്പെടുത്തിയപ്പോള്‍ യാതൊന്നും മിണ്ടുന്നില്ലെന്ന് ആരാധകര്‍ പറയുന്നു. സഞ്ജുവായിരുന്നു രണ്ട് മത്സരങ്ങളില്‍ പരാജയമായതെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്നും ആരാധകര്‍ പറയുന്നു.
 
വെസ്റ്റിന്‍ഡീസിനെതിരെ 3 മത്സരങ്ങളില്‍ തിളങ്ങാതിരുന്നതോടെ സഞ്ജുവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പല മുന്‍ താരങ്ങളും നടത്തിയത്. അതേ ആളുകള്‍ തിലക് വര്‍മയെ പറ്റി ഇപ്പോള്‍ ഒന്നും പറയാത്തത് ഇരട്ടത്താപ്പാണെന്നും ആരാധകര്‍ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article