ചിറകടിച്ചുയര്‍ന്ന് കിവീസ്, സിംഹളവീര്യം തല്ലിക്കെടുത്തി; ശ്രീലങ്കയെ 65 റണ്‍സിന് തോല്‍പ്പിച്ചു

Webdunia
ശനി, 29 ഒക്‌ടോബര്‍ 2022 (17:06 IST)
ട്വന്റി 20 ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ ജയം. 65 റണ്‍സിന്റെ ജയമാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ഇന്നിങ്‌സ് 19.2 ഓവറില്‍ 102 ന് അവസാനിച്ചു. 
 
ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 15/3 എന്ന നിലയില്‍ ന്യൂസിലന്‍ഡ് പതറുകയായിരുന്നു. ഫിലിപ്പ്‌സ് 64 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 104 റണ്‍സ് നേടി. ഡാരില്‍ മിച്ചല്‍ 24 പന്തില്‍ 22 റണ്‍സ് നേടി. 
 
മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ചകളായിരുന്നു. ദസുന്‍ ഷനക (35), ബനുക രജപ്കസ (34) എന്നിവര്‍ മാത്രമാണ് ശ്രീലങ്കയ്ക്കായി പൊരുതി നോക്കിയത്. ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article