കെ.എല്‍.രാഹുലിന് പകരം റിഷഭ് പന്തിനെ ഇറക്കുമോ? നിര്‍ണായക ചോദ്യത്തിനു മറുപടിയുമായി ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍

Webdunia
ശനി, 29 ഒക്‌ടോബര്‍ 2022 (16:31 IST)
ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കെ.എല്‍.രാഹുലിന് പകരം റിഷഭ് പന്തിനെ ഓപ്പണറായി ഇറക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. നിലവില്‍ രാഹുലിനെ ഒഴിവാക്കാനുള്ള ആലോചനയില്ലെന്നാണ് റാത്തോര്‍ പറയുന്നത്. ഒരു അവസരം കൂടി രാഹുലിന് നല്‍കുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലും രോഹിത് ശര്‍മയ്‌ക്കൊപ്പം രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 
 
' രാഹുലിന് പകരം പന്തിനെ കളിപ്പിക്കുന്ന കാര്യം ആലോചനയിലില്ല. രാഹുല്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. റിഷഭ് പന്ത് വളരെ നല്ല താരമാണെന്ന് അറിയാം. അവന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. തയ്യാറായിരിക്കാന്‍ പന്തിനെ ഞങ്ങളുടെ ഭാഗത്തുനിന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം മാനസികവും ശാരീരികവുമായി തയ്യാറായിരിക്കണം. പന്ത് നന്നായി പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അദ്ദേഹത്തിന് ഉടനെ അവസരം ലഭിക്കും. അവസരം കിട്ടുന്ന സമയത്ത് അദ്ദേഹം തയ്യാറായിട്ടുണ്ടാകും,' വിക്രം റാത്തോര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article