കോല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐയുടെ യോഗം അവസാനിപ്പിച്ചു. ബിസിസിഐയുടെ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍ യോഗത്തിന് പങ്കെടുക്കാനെത്തിയതിനെത്തുടര്‍ന്നാണ് ഇത്. ശ്രീനിവാസനോടു യോഗത്തില്‍നിന്നു പുറത്തുപോകുവാന്‍ മറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണു റിപ്പൊര്‍ട്ടുകള്‍.
രണ്‌ട് ഐപിഎല്‍ ടീമുകള്‍ക്കെതിരേയുള്ള നടപടികള്‍കൂടി തീരുമാനിക്കുവാനായിരുന്നു യോഗം ചേര്‍ന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഉടമകൂടിയായ ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുക്കുന്നതു തടയുന്നതിനാണു യോഗം അവസാനിപ്പിച്ചത്.
തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷന്‍ എന്ന നിലയിലാണു ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തത്.