മുഷ്‌താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയും ഉത്തര്‍പ്രദേശും തമ്മില്‍ ഏറ്റുമുട്ടും. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ മുംബൈയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബറോഡ ഫൈനലില്‍ പ്രവേശിച്ചത്. കേരളം വിദര്‍ഭയ്ക്കെതിരെ വിജയം നേടിയെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ഫൈനൽ പ്രവേശനം നേടാനായില്ല.
അവസാന മത്സരത്തിൽ ഉത്തര്‍പ്രദേശ് ഡൽഹിയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.
വിദര്‍ഭക്കെതിരെ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ബറോഡക്കെതിരെ ഒന്നാം സ്ഥാനക്കാരായ മുംബൈ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ പ്രവേശനം ഉണ്ടാകുമായിരുന്നുള്ളൂ.