ബുംറ നന്ദിയില്ലാത്തവനല്ല, കോഹ്ലിക്ക് പിന്നാലെ പോകില്ല? എന്നും രോഹിതിനൊപ്പം !

ചിപ്പി പീലിപ്പോസ്
ശനി, 26 ഒക്‌ടോബര്‍ 2019 (15:10 IST)
ഐ പി എല്ലിലൂടെ ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച മുത്താണ് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യസിലൂടെ ഉദിച്ചുയർന്ന താരമാണ് ബുംറ. ടീം ഇന്ത്യയിലെത്തിയതോടെ താരത്തിന്റെ തേരോട്ടമായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ പേസറായി മാറിയിരിക്കുകയാണ് ബുംറ.
 
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ബുംറ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമാണ്. അടുത്ത ഐ പി എല്ലിൽ ബുംറയെ വാങ്ങാൻ കാത്തുനിൽക്കുകയാണ് എല്ലാ ഫ്രാഞ്ചൈസിയും. ബുംറയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ പാതി വിജയം എന്നാണ് ഇക്കൂട്ടർ കരുതുന്നത്.  
 
എന്തു വില കൊടുത്തും തങ്ങളുടെ സ്റ്റാര്‍ ബൗളറെ നിലനിര്‍ത്താന്‍ തന്നെയാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുകയെന്നുറപ്പാണ്. ദീപാവലിയോടനുബന്ധിച്ച് മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട ചിത്രത്തിനെ ചൂറ്റിപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്ത്, പ്രത്യേകിച്ച് ഐ പി എൽ ആരാധകർക്കിടയിൽ വൻ ചർച്ചകൾ നടക്കുന്നത്. ചർച്ചയിലെ താരം ബുംറയാണ്. 
 
ഐപിഎല്ലില്‍ തന്നെ കണ്ടെത്തിയ മുംബൈ വിട്ട് താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മാറുകയാണെന്ന റിപ്പോർട്ട് നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്. സംഭവം മറ്റൊന്നുമല്ല,  
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ട്വിന്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ബുംറ ഇല്ല. 
 
വണ്‍ ഫാമിലിയെന്ന തലക്കെട്ടോടു കൂടി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമിലെ മറ്റംഗങ്ങളും അംബാനി കുടുംബത്തോടൊപ്പം അണിനിരന്ന ഗ്രൂപ്പ് ഫോട്ടോയായിരുന്നു ഇത്. ബുംറയുടെ അഭാവം ചില ആരാധകരും ഹേറ്റേഴ്സും ഏറ്റെടുത്തു. ഇതോടെ, ബുംറ ടീം വിടുകയാണെന്നും രോഹിത് ശർമയുടെ ക്യാപ്റ്റൻസി മടുത്തുവെന്നും വിരാട് കോഹ്ലിയുടെ കീഴിൽ കളിക്കാനാണ് താരം ആഗ്രഹിക്കുന്നതെന്നും ചിലർ കുറിച്ചു. 
 
എന്നാൽ, തന്നെ കണ്ടെടുത്ത മുംബൈയെ കളഞ്ഞ് നന്ദിയില്ലാത്തവനായി ബുംറ അങ്ങനെ പോകില്ലെന്നാണ് മറ്റ് ചിലർ കുറിച്ചിരിക്കുന്നത്. ബുംറയെവിടെ? എനിക്കു തോന്നുന്നത് അദ്ദേഹം ആര്‍സിബിയിലേക്കു മാറുകയാണെന്നാണ് എന്നായിരുന്നു ഒരാളുടെ സംശയം. രണ്ട് മൂന്ന് ആരാധകർ മാത്രമാണ് ഈ തരത്തിൽ കമന്റുകൾ ചെയ്തിരിക്കുന്നത്. മറ്റുള്ളവർക്കെല്ലാം ബുംറയുടെ പരിക്കിനെ പറ്റി ബോധമുള്ളവരാണ്. മറ്റ് ആരാധകർ ഇവരെ തിരുത്താൻ ശ്രമിക്കുന്നുണ്ട്. 
 
ബുംറ പരിക്കിനെ തുടർന്ന് വിശ്രമിക്കുകയാണെന്നും അതാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതെന്ന് മുംബൈ ഇന്ത്യൻസും വ്യക്തമാക്കിയിരിക്കുകയാണ്. ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒരു വീഡിയോ മാത്രം പോസ്റ്റ് ചെയ്താണ് മുംബൈ ഇന്ത്യന്‍സ് ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കിയത്. ശാന്തരായിരിക്കൂയെന്ന് രോഹിത് ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article