'ധോണി ഇനി അധികകാലം ടീമിനൊപ്പമുണ്ടാകില്ല'; ഇന്ത്യയ്ക്ക് ഗാംഗുലിയുടെ മുന്നറിയിപ്പ്

ചൊവ്വ, 27 ഓഗസ്റ്റ് 2019 (10:33 IST)
പന്ത്രണ്ടാം ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ സംസാര വിഷയം ധോണിയുടെ വിരമിക്കലാണ്. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിന്റെ വക്കിലാണ്. ഇപ്പോഴിതാ ധോണിയുടെ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
 
ധോണി എക്കാലവും ഇന്ത്യയ്ക്കായി കളിക്കാനുണ്ടാകില്ലെന്ന വസ്തുതയോട് ടീം ഇന്ത്യ പൊരുത്തപ്പെടണമെന്ന് ഗാഗുലി പറഞ്ഞു. ധോണി ഇനി അവധികകാലം ടീമിനൊപ്പമുണ്ടാകില്ല. ഈ തീരുമാനം ധോണി തന്നെ എടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
”എത്ര വലിയ കളിക്കാരനായാലും ഒരു ദിവസം കളി മതിയാക്കേണ്ടി വരും. ഫുട്‌ബോളില്‍ മറഡോണ പോലും കളി മതിയാക്കി. ഫുട്‌ബോളില്‍ മറഡോണയെക്കാള്‍ മികച്ച താരമില്ല. സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരെല്ലാം കളി മതിയാക്കിയവരാണ്. ഇതേ അവസ്ഥ മഹേന്ദ്ര സിങ് ധോണിക്കും വരും” ഗാംഗുലി പറഞ്ഞു. താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ധോണി തന്നെ വിലയിരുത്തേണ്ട സമയമാണിത്. കരിയറില്‍ അത്തരമൊരു ഘട്ടത്തിലാണ് ധോണി. ഇനിയും ഇന്ത്യയ്ക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ തനിക്കാകുമോ എന്ന കാര്യം ധോണി ചിന്തിക്കണം”, ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍