ധോണി ടീമില്‍ നിന്ന് പുറത്താകുമോ ?; കോഹ്‌ലിയുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട് - മഹിക്ക് വീണ്ടും ക്യാപ്‌റ്റന്റെ ‘കട്ട സപ്പോര്‍ട്ട്’

ശനി, 8 ജൂലൈ 2017 (14:15 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുള്ള ആരോപണങ്ങള്‍ മറുപടിയുമായി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്. വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിന്റെ പേരില്‍ ധോണിയെ കുറ്റപ്പെടുത്തരുത്. എല്ലാ കളികളിലും മികച്ച ഫോം തുടരണമെന്നില്ല. ചിലപ്പോള്‍ ക്രീസില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ധോണി പുറത്തെടുത്തത് മനോഹരമായ ബാറ്റിംഗാണ്. സ്‌ട്രെക്ക് റൈറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നത് വിന്‍‌സീസിനെതിരായ നാലാം മത്സരത്തില്‍ മാത്രമാണ്. ഏതു കളിക്കാരന്‍ ആണെങ്കിലും ചില കളികളില്‍ റണ്‍സ് കണ്ടെത്തുന്നതില്‍ വിയര്‍ക്കും. മഹി മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും കോഹ്‌ലി പറഞ്ഞു.

നല്ല ഫോമിലാണെങ്കില്‍ ഏതു ബാറ്റ്‌സ്‌മാനും റണ്‍സ് കണ്ടെത്താന്‍ സാധിക്കും. ഗ്രൌണ്ടില്‍ എല്ലായിടത്തും ഷോട്ട് എത്തിക്കാന്‍ സാധിക്കും. അപ്പോള്‍ സ്‌ട്രൈക്ക് റൈറ്റ് 100ന് അടുത്തുണ്ടാകും. ഒരു കളിയില്‍ ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരില്‍ ധോണിയെ പഴിക്കേണ്ടതില്ലെന്നും വിന്‍‌സീസിനെതിരായ പരമ്പര വിജയത്തിന് ശേഷം മാധ്യമങ്ങളോട് കോഹ്‌ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക