ആദ്യ പന്തില്‍ കമ്മിന്‍സ് രണ്ട് റണ്‍സ് ഓടിയെടുത്തു. രണ്ടാം പന്തിലും രണ്ട് റണ്‍സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ ഏഴ് റണ്‍സ് മാത്രം. ഒരു സിക്‌സ് മതി എല്ലാം കൈവിടാന്‍ എന്ന അവസ്ഥ. അവസാന ഓവറിന്റെ മൂന്നാം പന്ത് ഒരു ലോ ഫുള്‍ ടോസാണ് ഷമി എറിഞ്ഞത്. പന്ത് വായുവിലൂടെ ബൗണ്ടറി ലൈനിന് അരികിലേക്ക്. സിക്‌സ് ആകുമെന്ന് തോന്നിയ പന്ത് ഒറ്റ കൈകൊണ്ട് ചാടിയെടുക്കുകയായിരുന്നു വിരാട് കോലി. പാറ്റ് കമ്മിന്‍സ് പുറത്തായി. അതോടെ മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എന്ന അവസ്ഥയായി.