T20 World Cup 2022, India vs Pakistan Match Predicted Eleven: റിഷഭ് പന്ത് പുറത്ത്, വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക്; പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (09:46 IST)
T20 World Cup 2022, India vs Pakistan Match Predicted Eleven: ട്വന്റി 20 ലോകകപ്പില്‍ ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക. 
 
പാക്കിസ്ഥാനെതിരായ മത്സരത്തിനുള്ള പ്ലേയിങ് ഇലവനെ ഇന്ത്യ ഇപ്പോള്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞു. അവസാന സമയത്തെ ഒരുക്കങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും താരങ്ങള്‍ക്ക് നേരത്തെ തന്നെ ഒരുങ്ങിയിരിക്കാന്‍ വേണ്ടിയാണ് പ്ലേയിങ് ഇലവന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. പ്ലേയിങ് ഇലവനില്‍ ഉള്ള താരങ്ങളെ രോഹിത് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 
 
രോഹിത് ശര്‍മയും കെ.എല്‍.രാഹുലും തന്നെയാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ഇറങ്ങും. ദിനേശ് കാര്‍ത്തിക്ക് ആയിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. റിഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ല. 
 
ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. രവിചന്ദ്രന്‍ അശ്വിനും സ്പിന്നറായി ടീമില്‍ ഇടംപിടിക്കും. ഹര്‍ഷല്‍ പട്ടേല്‍, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ പേസ് നിരയില്‍ ഇടം നേടും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍