3 ഓവറിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ നമീബിയ മത്സരത്തിലേക്ക് തരിച്ചുവന്നു. 14 ഓവറിൽ നമീബിയയുടെ 6 വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ശ്രീലങ്ക മത്സരം തിരികെ പിടിക്കുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ജാൻ ഫ്രൈലിങ്ക് ജെജെ സ്മിട്ട് കൂട്ടുകെട്ട് നമീബിയയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു.
നമീബിയയ്ക്കായി ഫ്രൈലിങ്ക് 44ഉം സ്മിട്ട് 31ഉം റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുശൻ 2 വിക്കറ്റ് വീഴ്ത്തു. മഹേഷ് തീക്ഷണ, ദുഷ്മന്ത ചമീറ,കരുണരത്ന,ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് അതേ നാണയത്തിലാണ് നമീബിയ മറുപടി നൽകിയത്. 7 ഓവറിനിടെ വെറും 40 റൺസിന് ശ്രീലങ്കയുടെ നാല് വിക്കറ്റുകൾ നമീബിയ പിഴുതെറിഞ്ഞു.
19 ഓവറിൽ 108 റൺസെടുക്കാനെ ഏഷ്യാൻ ചാമ്പ്യന്മാരെന്ന പട്ടവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളു. 29 റൺസെടുത്ത ദാസുൻ ശനകയാണ് ശ്രീലങ്കയുടെ ഹൈസ്കോറർ. നമീബിയയ്ക്കായി ദേവിഡ് വീസ്, ബെർനാഡ് സ്കോൾസ്, ബെൻ ഷികോങ്കോ, ജാൻ ഫ്രൈലിങ്ക് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.