ലോകകപ്പിൽ ഇന്ത്യയെ നയിച്ചത് 24 കളികളിൽ, റെക്കോർഡ് നേട്ടത്തിൽ മിതാലി രാജ്

Webdunia
ശനി, 12 മാര്‍ച്ച് 2022 (14:43 IST)
ലോകകപ്പിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ വനിതാ ടീം ക്യാപ്‌റ്റൻ മിതാലി രാജ്. വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്‌റ്റനയാതിന്റെ റെക്കോർഡാണ് താരം സ്വന്തമാക്കിയത്.
 
24 ലോകകപ്പ് മത്സരങ്ങളിലാണ് മിതാലി രാജ് ഇന്ത്യയെ നയിച്ചത്. ഓസീസ് ക്യാ‌പ്‌റ്റൻ ബെലിൻഡ ക്ലർക്കിനെ മറികടന്നാണ് മിതാലി റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. 24 ലോകകപ്പ് മത്സരങ്ങളിൽ നയിച്ച മിതാലി രാജ് 14 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചപ്പോൾ 8 മത്സരങ്ങളിൽ തോൽവി നേരിട്ടു. ഒരു കളിയിൽ ഫലമുണ്ടായില്ല.
 
മിതാലിയും ബെലിൻഡ ക്ലർക്കും മാത്രമാണ് രണ്ട് ലോകകപ്പുകളിൽ ടീമിനെ നയിച്ച ക്യാപ്‌റ്റൻമാർ. മിതാലി രാജ് കളിക്കുന്ന ആറാമത്തെ ലോകകപ്പാണിത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ ജാവേദ് മിയൻദാദും സച്ചിൻ ടെൻഡുൽക്കറും മാത്രമാണ് 6 ലോകകപ്പുകളിൽ പങ്കെടുത്ത മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article