നിലവിൽ ഒരു ഡോളറിന് 76 രൂപ 96 പൈസ നിലവാരത്തിലാണ് വിനിമയം നടക്കുന്നത്. അസംസ്കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള അമേരിക്കയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും നീക്കമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.