തുടരെ അഞ്ച് അർധസെഞ്ചുറികൾ, രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് പിന്നിട്ട് മിതാലി രാജ്

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:37 IST)
രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ്. ഓസ്ട്രേലിയക്കെതിരായ അർധസെഞ്ചുറി പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് എന്ന നാഴികകല്ലാണ് മിതാലി പിന്നിട്ടത്. മത്സരത്തിൽ ഇന്ത്യയെ തിരികെ കൊണ്ടുവന്നത് ഇന്ത്യൻ ക്യാപ്‌റ്റന്റെ പ്രകടനമായിരുന്നു.
 
മത്സരത്തിൽ 107 പന്തിൽ 61 റൺസാണ് താരം സ്വന്തമാക്കിയ‌ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 38 റൺസ് എടുത്തപ്പോഴേക്കും ഓപ്പണർമാരെ നഷ്ടപെട്ടിരുന്നു. തുടർന്ന് മിതാലിരാജിന്റെയും 35 റൺസ് എടുത്ത യാസ്‌തിക് ഭാട്ടിയയുടെയും 32 റൺസെടുത്ത റിച്ചാഘോഷിന്റെയും ബലത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്കോറിലെത്തിയത്.
 
അതേസമയം മിതാലിരാജിന്റെ തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയാണിത്. 61,75*,59,72,79 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്സുകളിലെ മിതാലിയുടെ പ്രകടനം. ഇതിൽ അധികവും ടീം സമ്മർദ്ദത്തിൽ നിൽക്കുമ്പോഴായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article