സര്‍ഫ്രാസ് പുറത്തേക്ക് ?; പുതിയ ക്യാപ്‌റ്റനെ നിര്‍ദേശിച്ച് പരിശീലകന്‍ - റിപ്പോര്‍ട്ട് കൈമാറി

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (14:34 IST)
ലോകകപ്പ് തോല്‍‌വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) സമര്‍പ്പിച്ചു.

സര്‍ഫ്രാസ് മോശം ക്യാപ്‌റ്റനാണെന്നും പുതിയ നായകനെ കണ്ടെത്തണമെന്നും പി സി ബിക്ക് സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടില്‍ മിക്കി ആര്‍തര്‍ വ്യക്തമാക്കുന്നു.

“ടെസ്‌റ്റിലും നിയന്ത്രിത ഓവറിലും വ്യത്യസ്‌ത ക്യാപ്‌റ്റന്മാര്‍ വേണം. ടെസ്‌റ്റില്‍ ബാബര്‍ അസം മികച്ച ക്യാപ്‌റ്റനാണ്. നിയന്ത്രി ഓവര്‍ മത്സരങ്ങളില്‍ ഷദാബ് ഖാന്‍ നായകനാകണം”.

“ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം വളരെ മോശമാണ്. ഇതിന്റെ പേരില്‍ ഫീല്‍‌ഡിംഗ് പരിശീലക സ്ഥാനത്ത് നിന്നും  സ്‌റ്റീവ് റിക്‍സണെ ഒഴിവാക്കിയ നടപടി അടിസ്ഥാനമില്ലാത്തതായിരുന്നു. പരിശീലക പദവിയില്‍ രണ്ട് വര്‍ഷം കൂടി തനിക്ക് നല്‍കിയാല്‍ അസാധാരണനേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാം“ - എന്നും ആര്‍‌തര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article