ഐപിഎൽ 2022: മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും രണ്ട് ഗ്രൂപ്പുകളിൽ: മാറ്റങ്ങൾ ഇങ്ങനെ

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (16:29 IST)
ഐപിഎല്ലിന്റെ പുതുക്കിയ മത്സരക്രമത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും കളിക്കുക രണ്ട് ഗ്രൂപ്പുകളിൽ.ഗ്രൂപ്പ് എയിലാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ഗ്രൂപ്പ് ബിയിലും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ മുംബൈയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി കാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍.സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ചെന്നൈയ്ക്കൊപ്പം ഗ്രൂപ്പ് ബിയിലുള്ളത്.
 
റാങ്കിന്റെയും ടൂർണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങളുടെയും അടിസ്ഥാനത്തിലാണ് ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചത്.പ്രാഥമിക റൗണ്ടില്‍ ഒരു ടീം 14 മത്സരങ്ങളാണ് കളിക്കുക. ഗ്രൂപ്പിലുള്ള ടീമുകള്‍ പരസ്പരം രണ്ട് തവണയും എതിർ ഗ്രൂപ്പിലെ ഓരേ റാങ്കിലുള്ള ഒരു ടീമിനോട് രണ്ട് മത്സങ്ങളും ശേഷിക്കുന്ന ടീമുകളോട് ഓരോ മത്സരം വീതവും കളിക്കും.
 
അടുത്തമാസം 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലായിരിക്കും എന്നാണ് സൂചന.ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article