Mayank Yadav: അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വ നേട്ടവുമായി മായങ്ക് യാദവ്; ഉയര്‍ന്ന സ്പീഡ് 150 നു അടുത്ത്

രേണുക വേണു
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (07:46 IST)
Mayank Yadav

Mayank Yadav: അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവ്. ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20 യില്‍ മായങ്ക് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ആറാം ഓവറാണ് മായങ്ക് എറിഞ്ഞ ആദ്യ ഓവര്‍. ബംഗ്ലാദേശ് ബാറ്റര്‍ തൗഹിദ് ഹൃദോയ് ആണ് മായങ്കിന്റെ ആറ് പന്തുകളും നേരിട്ടത്. 
 
അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവര്‍ മെയ്ഡന്‍ എറിയുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക് യാദവ്. 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അജിത് അഗാര്‍ക്കറും 2022 ല്‍ ഇംഗ്ലണ്ടിനെതിരെ അര്‍ഷ്ദീപ് സിങ്ങുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. 


അരങ്ങേറ്റ മത്സരത്തില്‍ മായങ്ക് എറിഞ്ഞ ഏറ്റവും വേഗതയേറിയ ഡെലിവറി 149.9 kmph ആണ്. നാല് ഓവര്‍ എറിഞ്ഞ മായങ്ക് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹ്‌മുദുള്ളയെയാണ് മായങ്ക് പുറത്താക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article