സ്വയം പണികിട്ടിയപ്പോൾ മനസിലായില്ലെ, എങ്ങനെയാണ് ഈ പിച്ചിലൊക്കെ ക്രിക്കറ്റ് കളിക്കുക, ഇന്ത്യക്കെതിരെ വിമർശനവുമായി മാത്യു ഹെയ്ഡൻ

ബുധന്‍, 1 മാര്‍ച്ച് 2023 (13:56 IST)
ബോർഡർ-ഗവാസ്കർ ട്രോഫിക്കായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 റൺസിനാണ് പുറത്തായത്. സ്പിൻ കെണിയിൽ ഇന്ത്യൻ ബാറ്റർമാരിൽ ആർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല. 22 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 5 വിക്കറ്റുകൾ നേടിയ മാത്യു കുഹ്നെമാനാണ് ഇന്ത്യയെ തകർത്തത്.നഥാൻ ലിയോൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റും സ്വന്തമാക്കി.
 
ഒരു തരത്തിലും ഒരു മത്സരത്തിൽ ആറാം ഓവർ സ്പിന്നർമാർ എറിയാൻ പാടില്ല. ഇത്തരം പിച്ചുകൾ എനിക്ക് ഇഷ്ടപ്പെടാത്തതിൻ്റെ കാരണം അതാണ്. ആദ്യ ദിനത്തിൽ തന്നെ ഇങ്ങനെ പന്ത് തിരിയുന്ന പിച്ചിൽ ഏത് ടീം വിജയിച്ചാലും ഇതൊന്നും അത്ര നല്ലതിനല്ല. ഹെയ്ഡൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍