തുടക്കം പാളി; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ബുധന്‍, 1 മാര്‍ച്ച് 2023 (10:09 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് ലഭിച്ച് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 34 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗില്‍ 21 റണ്‍സും രോഹിത് 12 റണ്‍സുമാണ് എടുത്തത്. മാത്യു കുഹ്നെമന്‍ ആണ് ഇരുവരേയും പുറത്താക്കിയത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് മുന്നിലാണ് ഇന്ത്യ ഇപ്പോള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍