അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ആതിഥേയരായ മലേഷ്യയെ കേവലം 31 റണ്‍സിന് പുറത്താക്കി ഇന്ത്യ. മലേഷ്യയ്‌ക്കെതിരെ ഹാട്രിക് അടക്കം 5 വിക്കറ്റുകള്‍ നേടിയ വൈഷ്ണവി ശര്‍മയാണ് മലേഷ്യയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 5 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല മൂന്ന് വിക്കറ്റും മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുമുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മലേഷ്യന്‍ ടീമില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം തികയ്ക്കാനായില്ല. 5 റണ്‍സ് വീതം നേടിയ ഹുസ്‌ന, നുര്‍ ആലിയ എന്നിവരാണ് മലേഷ്യയുടെ ടോപ് സ്‌കോറര്‍.