മറ്റൊരു മലയാളി കൂടി വരവറിയിച്ചു, അണ്ടർ 19 ലോകകപ്പിൽ 2 വിക്കറ്റോടെ തിളങ്ങി, പ്ലെയർ ഓഫ് ദ മാച്ച് നേടി ജോഷിത

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2025 (11:24 IST)
V J Joshitha
അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം അവസാനിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാനനിമിഷം. വെസ്റ്റിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. 2 ഓവറില്‍ 5 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ മലയാളി താരം വി ജെ ജോഷിതയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
 
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ 13.2 ഓവറില്‍ വെറും 44 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായിരുന്നു. വിന്‍ഡീസ് നിരയിലെ 5 താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഇന്ത്യയ്ക്കായി ജോഷിതയ്ക്ക് പുറമെ പാരുണിക സിസോദിയ മൂന്നും ആയുഷി ശുക്ല രണ്ട് വിക്കറ്റും വീഴ്ത്തി. വെറും 4.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. മലേഷ്യയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍