ഏകദിനത്തിനു മുമ്പ് വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി; പണികൊടുത്തത് ഐസിസി - ഇന്ത്യക്ക് ആശ്വാസം

ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:19 IST)
ഇന്ത്യക്കെതിരായ ഏകദിനത്തിനൊരുങ്ങുന്ന വെസ്‌റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടി. ടീം പരിശീലകന്‍ സ്‌റ്റുവര്‍ട്ട് ലോയ്‌ക്ക് ഐ സി സി വിലക്കേര്‍പ്പെടുത്തിയതാണ് സന്ദര്‍ശകര്‍ക്ക് വിനയായത്.

ഹൈദരബാദ് ടെസ്‌റ്റിനിടെ ടി വി അമ്പയറോടും ഫോര്‍ത്ത് അമ്പയറോടും മോശമായി പെരുമാറിയതിനാണ് രണ്ട് ഏകദിനങ്ങളില്‍ നിന്ന് ലോയെ ഐ സി സി വിലക്കിയത്.

ടെസ്‌റ്റ് മത്സരത്തിനിടെ കീറന്‍ പവല്‍ പുറത്തായപ്പോള്‍ ലോ അമ്പയര്‍മാരോട് ക്ഷോഭിച്ച് സംസാരിച്ചതാണ് നടപടിക്ക് കാരണമായത്.

വിലക്ക് വന്നതോടെ ഈമാസം 21നും 24നും ഗുവാഹത്തിയിലും വിശാഖപട്ടണത്തും നടക്കുന്ന ഏകദിനങ്ങളില്‍ ലോ ടീമിനൊപ്പം ഉണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ നടന്ന ടെസ്‌റ്റിലും ലോ സമാനമായ രീതിയില്‍ പ്രതികരിച്ച് നടിപടി നേരിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍