ധോണിയുടെ വാഹനം പെണ്‍കുട്ടി റോഡില്‍ തടഞ്ഞിട്ടു; കാരണമറിഞ്ഞ മഹി ഞെട്ടി - യുവതി അടങ്ങിയിരിക്കില്ല

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (10:39 IST)
സെല്‍‌ഫി എടുക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്‍ പെണ്‍കുട്ടി തടഞ്ഞു. തിരക്കുള്ള റോഡില്‍വെച്ചായിരുന്നു യുവതി നാടകീയ രംഗങ്ങളുണ്ടാക്കിയത്.

ഡല്‍ഹിയില്‍ നിന്നുമുതല്‍ പെണ്‍കുട്ടി ധോണിയുടെ പിന്നാലെയുണ്ടായിരുന്നു. താരത്തിനൊപ്പം നിന്ന് സെല്‍‌ഫിയെടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

കൊല്‍ക്കത്തയില്‍ നിന്നും റാഞ്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ധോണിയുടെ കാര്‍ നടുറോഡില്‍ വെച്ച് പെണ്‍കുട്ടി തടയുകയായിരുന്നു. അഞ്ച് മിനിട്ടോളം വാഹനത്തിന് മുന്നില്‍ നിന്നിട്ടും സെല്‍‌ഫിയെടുക്കാന്‍ ധോണി ഒരുക്കമായില്ല.

വാഹനത്തിന് മുന്നില്‍ നിന്നും മാറണമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ധോണി ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് മാറ്റി.

താന്‍ പിന്നോട്ടില്ലെന്നും, സെല്‍ഫിക്കായി ധോണിയുടെ വീടിന്റെ മുന്നില്‍ നില്‍ക്കുമെന്നും പെണ്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Article