ധോണിക്ക് പകരം വയ്‌ക്കാന്‍ പറ്റുന്ന കളിക്കാരന്‍ ഇന്ത്യയിലില്ല: ഗാരി ക്രിസ്‌റ്റന്‍

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (12:10 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് മുന്‍ കോച്ച് ഗാരി ക്രിസ്‌റ്റന്‍ രംഗത്ത്. ധോണിക്ക് പകരം വയ്‌ക്കാന്‍ പറ്റുന്ന ഒരു താരം ഇന്ന് ഇന്ത്യയിലില്ല. ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കണമെന്ന് പറയുന്നവരുടെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. അദ്ദേഹം തന്നെ നായകനായി തുടരണമെന്നും മുന്‍ കോച്ച് വ്യക്തമാക്കി.

വിമര്‍ശകര്‍ ധോണിയോട് അല്‍പംകൂടി മാന്യത കാണിക്കണം. ഇന്‍ഡോറിലെ ഇന്നിംഗ്‌സ് മഹത്തരമായിരുന്നു. ഇതൊന്നും ആരും കാണുന്നില്ല. രണ്ടാമതും ഇന്ത്യന്‍ കോച്ചാവാന്‍ ബിസിസിഐ ക്ഷണിച്ചിരുന്നു. ചുമതല ഏറ്റെടുക്കുമെന്നോ ഇല്ലെന്നോ മറുപടി പറഞ്ഞില്ല. വീണ്ടും ഇന്ത്യന്‍ കോച്ചായാല്‍ അല്‍ഭുതപ്പെടേണ്ടെന്നും ക്രിസ്‌റ്റന്‍ വ്യക്തമാക്കി.

അടുത്ത കാലങ്ങളില്‍ ഇന്ത്യക്ക് ഉണ്ടാകുന്ന പരാജയങ്ങളില്‍ പഴി മുഴുവന്‍ ധോണിക്ക് ഏല്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് രണ്ട് ലോകകപ്പ് ഇന്ത്യക്ക് നേടി തന്ന ഇന്ത്യന്‍ നായകനെ പിന്തുണച്ച് ഗാരി ക്രിസ്‌റ്റന്‍ രംഗത്തെത്തിയത്. ക്രിസ്‌റ്റന്റെ കീഴിലാണ് 2011 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത്.