റാഞ്ചി ഏകദിനം: ഇന്ത്യയ്ക്കെതിരെ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ തുടക്കം

Webdunia
ബുധന്‍, 26 ഒക്‌ടോബര്‍ 2016 (15:22 IST)
ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കിവീസ് ഓപ്പണര്‍മാര്‍ നടത്തിയത്. 84 പന്തുകളില്‍ നിന്നും 72 റണ്‍സുമായി ഗുപ്ടിലും 40 പന്തുകളില്‍ നിന്ന് 39 റണ്‍സുമായി ലാതവും ന്യൂസീലന്‍ഡിന് മികച്ച അടിത്തറ നല്‍കി. പാണ്ഡ്യയുടെ ബോളില്‍ ധോണിക്ക് ക്യാച്ച് നല്‍കി ഗുപ്ടില്‍ മടങ്ങിയപ്പോള്‍ പട്ടേലിനു വിക്കറ്റ് സമ്മാനിച്ച് ലാതവും മടങ്ങി. 
 
ജസ്പ്രിത് ഭുംറയ്ക്ക പകരം ധവല്‍ കുല്‍ക്കര്‍ണി ടീമില്‍ ഇടം പിടിച്ചതാണ് ഇന്ത്യന്‍ ടീമിലുണ്ടായ ഏക മാറ്റം.
ന്യൂസിലന്‍ഡിനെതിരെ പരമ്പര പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31 ഓവറില്‍ 170 ന് രണ്ട് എന്ന നിലയിലാണ് കിവീസ്.  43 പന്തുകളില്‍ നിന്ന് 27 റണ്‍സുമായി വില്യംസണും 17 പന്തുകളില്‍ നിന്ന് 11 റണ്‍സുമായി റോസ് ടൈലറുമാണ് ക്രീസില്‍.
 
Next Article