കൃഷ്‌ണഗിരിയില്‍ ഇന്ത്യയ്ക്ക് ജയം

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2015 (17:43 IST)
വയനാട് കൃഷ്‌ണഗിരി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ഇന്ത്യ എ എട്ട് വിക്കറ്റിന് 417 എന്ന മൂന്നാം ദിവസത്തെ സ്‌കോറില്‍ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 
 
ആറ് ഓവറില്‍ റണ്‍സൊന്നും വഴങ്ങാതെ അക്ഷര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക എയുടെ രണ്ടാം ഇന്നിങ്‌സ് കേവലം 76 റണ്‍സിന് അവസാനിച്ചു. 
 
ദക്ഷിണാഫ്രിക്ക എ ടീം ഒന്നാം ഇന്നിങ്‌സില്‍ 260 റണ്‍സായിരുന്നു നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അക്ഷര്‍ പട്ടേല്‍ കളിയില്‍ മൊത്തം ഒമ്പത് വിക്കറ്റ് സ്വന്തം പേരില്‍ ചേര്‍ത്തു. അക്ഷര്‍ പട്ടേല്‍ പുറത്താകാതെ 69 റണ്‍സ് സ്‌കോര്‍ ചെയ്തു.
 
പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.