തോൽവി ഏറ്റുവാങ്ങിയെങ്കിലും കോഹ്ലിയെ തേടിയെത്തിയത് അപൂർവ്വ നേട്ടങ്ങൾ

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (15:05 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും നായകൻ വിരാട് കോഹ്ലിക്ക് സ്വന്തമായിരിക്കുന്നത് അപൂർവ്വ നേട്ടമാണ്. ടെസ്‌റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യന്‍ നായകന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
 
ഒരു വിദേശ ടെസ്റ്റ് സീരീസില്‍ 500 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് ഇന്ത്യൻ നായകൻ.  ടെസ്‌റ്റിൽ അര്‍ധ സെഞ്ച്വറിയോടെ മത്സരത്തിൽ 500 റണ്‍സ് നേടുകയായിരുന്നു. മാത്രമല്ല ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി .
 
കൂടാതെ, ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാൻ കൂടിയാണ് വിരാട് കോഹ്ലി. പരമ്പരയില്‍ അഞ്ചാമത്തെ തവണയാണ് കോഹ്ലി അന്‍പതിന് മേല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. അര്‍ധ സെഞ്ച്വറിയോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ അന്‍പതിന് മുകളില്‍ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന നേട്ടവും സച്ചിനെ മറികടന്ന് കോഹ്ലി സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍