പൊട്ടിപ്പാളീസായി കോഹ്ലിപ്പട; കനത്ത തോല്‍വി, ടെസ്റ്റ് പരമ്പരയും കൈവിട്ടു

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (08:10 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം പരാജയമറിഞ്ഞ് ഇന്ത്യൻ ടീം. ഒരു ദിവസം ശേഷിക്കെ 60 റണ്‍സിന്റെ ആധികാരിക വിജയമാണ് ആതിഥേയര്‍ ആഘോഷിച്ചത്. ഇതോടെ ഒരു ടെസ്റ്റ് ബാക്കിനില്‍ക്കെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 3-1ന് കൈക്കലാക്കി. 
 
രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കു 245 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് നല്‍കിയത്. മറുപടിയില്‍ മൂന്നിന് 122 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന പ്രതീതിയാണുണ്ടായത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ ദുരന്തക്കയത്തിലേക്ക് പതിക്കുകയായിരുന്നു. 184 റണ്‍സിന് ഇന്ത്യ പുറത്തായി.
 
ഇംഗ്ലണ്ടിനായി മോയിൻ അലി നാലും, ജയിംസ് ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടും സ്റ്റുവാർട്ട് ബ്രോഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൽസരത്തിലാകെ ഒൻപതു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലിയാണ് കളിയിലെ കേമൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍