'വെറുതെ വീട്ടിലിരുന്ന് ട്രോളുന്നവരെ കാര്യമാക്കുന്നില്ല' രവിശാസ്ത്രിക്ക് പിന്തുണയുമായി വിരാട്കോലി

അഭിറാം മനോഹർ
ഞായര്‍, 1 ഡിസം‌ബര്‍ 2019 (13:35 IST)
ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിയെ വിമർശിക്കുന്നവർക്ക് നേരെ തുറന്നടിച്ച് ഇന്ത്യൻ നായകൻ വിരാട്കോലി. ശാസ്ത്രിക്കെതിരായി നടക്കുന്ന വിമർശനങ്ങൾ കൃത്യമായ അജണ്ടയോടെ ഉള്ളതാണെന്നാണ് കോലി പറയുന്നത്.
 
ശാസ്ത്രിക്കെതിരെ ആര്,എന്തിന് എന്തുകൊണ്ട് എന്നൊന്നും എനിക്കറിയില്ല,വീട്ടിൽ വെറുതെയിരുന്ന് ട്രോളുന്ന ഒരാളുടെയും പരിഹാസങ്ങളെയും കാര്യമായെടുക്കുന്നില്ലെന്നും പത്താം നമ്പറിൽ നിന്നും ഓപ്പണറായി പ്രമോഷൻ ലഭിച്ച് 41 ബാറ്റിങ് ശരാശരിയുള്ള ആളാണ് ശാസ്ത്രിയെന്നും ഹെൽമറ്റില്ലാതെയാണ് അന്ന് ശാസ്ത്രി പേസർമാരെ നേരിട്ടിരുന്നതെന്നും കോലി ഓർമിപ്പിച്ചു.
 
രവി ശാസ്ത്രി വിമർശനങ്ങൾ എല്ലാം ആസ്വദിക്കുകയാണെന്നും തങ്ങളെ ലോകത്തെ എക്കാലത്തെയും മികച്ച ടീമായി എങ്ങനെ മാറ്റാൻ സാധിക്കും എന്നത് മാത്രമാണ് അദ്ദേഹം ശ്രദ്ധിക്കുന്നതെന്നും പുറത്തുനടക്കുന്ന കാര്യങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി.
 
നിലവിൽ രവിശാസ്ത്രിയുടെ പരിശീലനത്തിന് കീഴിൽ ലോക ടെസ്റ്റ് ചാമ്പ്യൺഷിപ്പിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article