കോലി മികച്ച ഫോമിലാണ്, 2024ലെ ടി20 ലോകകപ്പിലും കളിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍

വെള്ളി, 26 മെയ് 2023 (20:16 IST)
ഇന്ത്യയുടെ ടി20 ടീമില്‍ വിരാട് കോലി തുടരണമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അടുത്ത ടി20 ലോകകപ്പ് 2024ല്‍ നടക്കുകയാണ്. അതിന് മുന്‍പ് തന്നെ മറ്റൊരു ഐപിഎല്‍ ടൂര്‍ണമെന്റ് മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നടക്കും. അന്നും മികച്ച ഫോമിലാണ് കോലിയെങ്കില്‍ താരത്തെ ടി20 ലോകകപ്പില്‍ പരിഗണിക്കണമെന്നാണ് ഗവാസ്‌കറുടെ ആവശ്യം.
 
വരാനിരിക്കുന്ന ടി20 ഇന്റര്‍നാഷണലിനെ പറ്റിയാണ് സംസാരിക്കുന്നതെങ്കില്‍ ജൂണിലായിരിക്കും ഇന്ത്യ ഒരു മത്സരം കളിക്കുക. മികച്ച ഫോമിലുള്ള കോലി ഈ മത്സരം കളിക്കണം. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നും 53.25 ശരാശരിയില്‍ 639 റണ്‍സാണ് കോലി ഈ സീസണില്‍ നേടിയത്. 6 അര്‍ധസെഞ്ചുറികളും 2 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ നിലവിലെ ഫോമില്‍ കോലി കളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ടി20 ടീമില്‍ കോലി വേണമെന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍