2008 മുതൽ 2021 വരെ ഗോൾഡൻ ഡക്കായത് 3 തവണ മാത്രം, 2022ൽ തുടരെ 2 ഗോൾഡൻ ഡക്ക്: കോലി യുഗത്തിന്റെ അവസാനമോ?

ഞായര്‍, 24 ഏപ്രില്‍ 2022 (17:25 IST)
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന്റെ ഞെട്ടലിലാണ് ആർസി‌ബി ആരാധകർ. തോൽവിയേക്കാളും ആരാധകരെ പക്ഷേ നിരാശരാക്കുന്നത് മുൻ ഇന്ത്യൻ നായകനായ വിരാട് കോലിയുടെ പ്രകടനത്തിലെ തുടർപരാജയങ്ങളാണ്. ഹൈദരാബാ‌ദിനെതിരെ ഗോൾഡൻ ഡക്കാ‌യാണ് താരം പുറത്തായത്.
 
ഐപിഎല്ലിൽ ഇത് അഞ്ചാം തവണയാണ് കോലി ഗോൾഡൻ ഡക്കിൽ പുറത്താവുന്നത്. 2008 മുതൽ 2021 വരെയുള്ള കാലയാവിൽ 3 തവണ മാത്രമാണ് കോലി ഗോൾഡൻ ഡക്കായത്. എന്നാൽ 2022ൽ ഇതിനകം തന്നെ 2 തവണ കോലി ഗോൾഡൻ ഡക്കായി പുറത്തായി.
 
2008ൽ ആശി‌ഷ് നെഹ്‌റയും 2014ൽ സന്ദീപ് ശർമയും 2017ൽ നഥാൻ കോൾട്ടർ നൈലുമാണ് കോലിയെ ഗോൾഡൻ ഡക്കാക്കിയത്. 2022 സീസണിൽ ദുഷ്‌മന്ത ചമീരയും ഹൈദരാബാദിന്റെ മാർകോ ജൻസനുമാണ് കോലിയെ ഗോൾഡൻ ഡക്കാക്കിയത്. 2008 മുതൽ 2021 വരെ ഗോൾഡൻ ഡക്കായത് 3 തവണ മാത്രം, 2022ൽ തുടരെ 2 ഗോൾഡൻ ഡക്ക്: കോലി യുഗത്തിന്റെ അവസാനമോ?

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍