ടി20 റാങ്കിങ്ങിൽ ആദ്യപത്തിലെത്തി കോലി, റാങ്കിങ്ങിൽ താഴേക്കിറങ്ങി സൂര്യകുമാർ

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (18:39 IST)
ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പ്രകടനത്തോടെ റാങ്കിങ്ങിൽ ആദ്യപത്തിലെത്തി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ബാറ്റർമാരുടെ പട്ടികയിൽ 635 റേറ്റിങ് പോയിൻ്റുമായി കോലി ഒൻപതാം സ്ഥാനത്തെത്തി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് കോലിയുടെ കുതിപ്പ്.
 
ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ 53 പന്തിൽ പുറത്താകാതെ 82 റൺസാണ് കോലി നേടിയത്. പാകിസ്ഥാൻ്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ലോകകപ്പിലെ ഓസീസിനെതിരായ പ്രകടനത്തോടെ ന്യൂസിലൻഡിൻ്റെ ഡെവോൺ കോൺവെ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാമതെത്തി. മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സൂര്യകുമാർ യാദവ്.ഓലി
 
ഓസീസിനെതിരെ കോൺവെ 58 പന്തിൽ നിന്നും 92* റൺസാണ് നേടിയത്. പാകിസ്ഥാനെതിരെ 10 പന്തിൽ നിന്നും 15 റൺസ് മാത്രമാണ് നേടിയിരുന്നത്. ബൗളർമാരിൽ അഫ്ഗാനിസ്ഥാൻ്റെ സ്പിന്നർ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേഇയൻ പേസർ ജോഷ് ഹേസൽവുഡാണ് പട്ടികയിൽ രണ്ടാമത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍